Post Category
കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സ്
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് ജനുവരി 30 വരെ അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായപരിധി 30 വയസ്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫോം ksg.keltron.in വെബ്‌സൈറ്റില്‍ ലഭിക്കും. വിശദവിവരങ്ങള്‍ 8137969292 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3398/2020)
date
- Log in to post comments