Skip to main content

വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ടി ഗാനാദേവിയുടെ നേതൃത്വത്തില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ന്യായവില നിശ്ചയിച്ച് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. അമിതവില ഈടാക്കുന്നവര്‍ക്കെതിരെ പരിശോധന നടത്തി നടപടിയെടുക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ വില്‍ഫ്രഡ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ എസ് ബിനി, എസ് രജനി ദേവി, എ ഹുസൈന്‍, എസ് ഉല്ലാസ്, എസ് പ്രശാന്ത്, പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3401/2020)

 

date