Post Category
ഔദ്യോഗിക ഭാഷാ സമിതി ജില്ലാതല യോഗം ചേര്‍ന്നു
ഭരണ രംഗത്ത് മാതൃഭാഷയായ മലയാളത്തിന്റെ ഉപയോഗം സര്വര്ത്രികമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഔദ്യോഗിക ഭാഷാ സമിതിയുടെ ജില്ലാതല യോഗം എ ഡി എം പി.ആര്.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്നു.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ പുരോഗതി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ഭാഷാ പുരോഗതിയില്‍ വകുപ്പുകള്‍ നൂറു ശതമാനം പുരോഗതി കൈവരിക്കണമെന്നും രണ്ട് മാസത്തിലൊരിക്കല്‍ പുരോഗതി വിലയിരുത്താന്‍ വകുപ്പുതലത്തില്‍ അവലോകന യോഗം കൃത്യമായി കൂടുമെന്നും എ ഡി എം അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 3406/2020)
date
- Log in to post comments