പതാക ദിനം ആചരിച്ചു
ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധ സേനാ പതാക ദിനം ആചരിച്ചു. പതാക ദിനത്തോടനുബന്ധിച്ച് കലക്‌ട്രേറ്റില്‍ നടന്ന പതാകദിന നിധിയുടെ സമാഹരണോദ്ഘാടനം ചടങ്ങില്‍ എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.
സെവന്‍ കേരള ബറ്റാലിയന്‍ കമാണ്ടിങ് ഓഫീസര്‍ വി ശ്രീകൃഷ്ണ പങ്കെടുത്ത ചടങ്ങില്‍ എന്‍ സി സി കേഡറ്റ് പതാകദിന സ്റ്റാമ്പ് എ ഡി എമ്മിന് കൈമാറി. സായുധ സേനയിലെ അംഗങ്ങളുടേയും അവരുടെ കുടുംബാംഗങ്ങളുടെയും വീരമൃത്യു വരിച്ചവരുടെ ആശ്രിതരുടേയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പതാകദിന നിധി വിനിയോഗിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഡിസംബര്‍ ഏഴിന് നടക്കേണ്ടിയിരുന്ന പതാക ദിനാഘോഷം ഡിസംബര്‍ 22 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ഉഫൈസുദ്ദീന്‍, സൈനിക ക്ഷേമ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3410/2020)
- Log in to post comments