Post Category
വനിതകള്‍ക്ക് തൊഴില്‍ പരിശീനം
ഭാരത് സേവക് സമാജ് കൊല്ലം ജില്ലാ സെന്ററില്‍ വിവിധ തൊഴില്‍ കോഴ്‌സുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. ഡ്രസ്സ് മേക്കിങ് ആന്റ് ഫാഷന്‍ ഡിസൈനിങ്, കട്ടിങ് ആന്റ് ടൈലറിങ്, വിവിധതരം എംബ്രോയിഡറികള്‍, കോസ്‌മെറ്റോളജി ആന്റ് ബ്യൂട്ടി പാര്‍ലര്‍ മാനേജ്മന്റ്, ബാഗ് നിര്‍മാണം, പാവ നിര്‍മാണം, ഫ്‌ളവര്‍ ടെക്‌നോളജി, ഹാന്‍ഡിക്രഫ്റ്റ് എന്നിവയാണ് കോഴ്‌സുകള്‍. പ്രായം 14നും 48 നും ഇടയില്‍. പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍-കോട്ടമുക്ക് റോഡ്, കൊല്ലം-13 എന്ന വിലാസത്തില്‍ അപേക്ഷ ഡിസംബര്‍ 24 നകം നല്‍കണം. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും വിശദവിവരങ്ങളും ഓഫീസില്‍ ലഭിക്കും. ഫോണ്‍.0474-2797478.
(പി.ആര്‍.കെ നമ്പര്‍ 3411/2020)
date
- Log in to post comments