Skip to main content

അന്തിപച്ച; ക്രിസ്തുമസ് പ്രത്യേക വിപണനം 23 നും 24 നും

ക്രിസ്തുമസ് പ്രമാണിച്ച് മത്സ്യഫെഡിന്റെ അന്തിപച്ച വാഹനം ഡിസംബര്‍ 23, 24 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെ ചുവടെ പറയുന്ന സ്ഥലങ്ങളില്‍ മത്സ്യവിപണനം നടത്തും.
വാഹനം 1 - രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ കൊട്ടാരക്കര വാളകം ജംഗ്ഷന്‍, ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് ഏഴുവരെ കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് എതിര്‍വശം.
വാഹനം 2 - രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെ കുണ്ടറ പള്ളിമുക്ക് വാഹനം 3 - രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ കാവനാട് ജംഗ്ഷന്‍, ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് ഏഴുവരെ കണ്ണനല്ലൂര്‍ ജംഗ്ഷന്‍.
ഡിസംബര്‍ 23, 24 തീയതികളില്‍ കൊല്ലം പത്തനംതിട്ട ജില്ലകളിലെ ഫിഷ് മാര്‍ട്ടുകളിലും അന്തിപച്ച വാഹനങ്ങളിലും 1000, 1500, 2000 നിരക്കില്‍ മത്സ്യം വാങ്ങുന്നവര്‍ക്ക് ക്രിസ്തുമസ് സമ്മാനം നല്‍കും.
(പി.ആര്‍.കെ നമ്പര്‍ 3414/2020)

 

date