Post Category
മഹാരാജാസ് കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത ജിയോളജിയില്‍ ബിരുദാനന്തര ബിരുദം, നെറ്റ്/പി.എച്ച്.ഡി ഉളളവര്‍ക്കു മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരും ആയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 31 ദന് രാവിലെ 11-ന് നേരിട്ട് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.maharajas.ac.in സന്ദര്‍ശിക്കുക.
date
- Log in to post comments