കറിക്കുട്ടുകളുടെ ചെടിക്കൂട്ടു ഉദ്യാനവുമായി ജില്ലാ ടൂറിസം പ്രെമോഷന് കൗണ്‍സില്‍
കൊച്ചി: നഗരത്തിലെ വീടുകളിലും ഫ്ളാറ്റുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും വളരുന്ന അലങ്കാര സസ്യങ്ങള്‍ക്കൊപ്പം കറിക്കുട്ടു സസ്യങ്ങളെയും നട്ടുവളര്‍ത്തി വിളവെടുക്കുവാന്‍ കഴിയുന്ന അര്‍ബന്‍ ആഗ്രോ ടൂറിസം കാമ്പയിന് ഡി.ടി.പി.സി തുടക്കം കുറിച്ചു .മലയാളികളുടെ ആഹാരക്രമത്തിലെ ഒഴിച്ചുകൂടാനാകാത്ത അടുക്കള ചേരുവകളായ ബിരിയാണി രംഭ ചീരയും , സലാഡ് -സാമ്പാര്‍ മല്ലിയും, കാന്താരിയും, പുതിനയും , വളരുന്ന മള്‍ട്ടിപ്പിള്‍ ഗാര്ഡന് പോട്ടിലൂടെ അടുക്കള ചേരുവകള്‍ക്ക് സ്വയം പര്യാപ്തത കണ്ടെത്തുവാനും നഗരത്തിന്റെ ഹരിത സമൃദ്ധിക്ക് മാറ്റു കൂട്ടുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
വിസ്താരമേറിയ ചട്ടിയില്‍ നട്ടുവളര്‍ത്തി വിളവെടുക്കുവാന്‍ പ്രായമായ ഈ ഒരു ചെടിക്കുട്ട് പോട്ടിന് 650/- രൂപയാണ് വില . സംസ്ഥന ഉത്തരവാദിത്വ ടൂറിസം യൂണിറ്റില്‍ അംഗമായ ടൂറിസ്റ്റ് ഡസ്ക്കാണ് ഈ പോട്ട് വിതരണം ചെയ്യുന്നത്.
കമ്പ്യൂട്ടറിലും ,ലാപ്ടോപ്പിലും ജീവിതം തിരയുന്ന കൂട്ടികളുടെയും ,ഉദ്യോഗസ്ഥരുടേയും മനസ്സില്‍ പുതിയൊരു ഓഫീസ് -ഗാര്‍ഹീക കാര്‍ഷിക ടൂറിസം സംസ്കാരത്തിന് ഡി.റ്റി.പി.സി തുടക്കമിടുന്നു. താല്പര്യമുള്ളവര്ക്ക് ഫോണില്‍ ബുക്ക് ചെയ്യാം 9847044688
- Log in to post comments