Post Category
ഐ എന്‍ എസ് ദ്രോണാചാര്യയില്‍ വെടിവെപ്പ് പരിശീലനം
നാവിക സേനയുടെ യുദ്ധകപ്പലായ ഐ എന്‍ എസ് ദ്രോണാചാര്യയില്‍ നിന്നും 2021 ജനുവരി ഒന്ന്, അഞ്ച്, എട്ട്, 12, 15, 19, 22, 26, 29, ഫെബ്രുവരി രണ്ട്, അഞ്ച്, ഒന്‍പത്, 12, 16, 19, 23, 26, മാര്‍ച്ച് രണ്ട്, അഞ്ച്, ഒന്‍പത്, 12, 16, 19, 23, 26 29 എന്നീ തീയതികളില്‍ വെടിവെപ്പ് പരിശീലനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ കടലില്‍ പോകുന്നവര്‍ ബന്ധപ്പെട്ട ഫിഷറീസ് സ്റ്റേഷനില്‍ പരിശീലനം നടക്കുന്ന പ്രദേശത്തെ സംബന്ധിച്ച വിവരം തേടിയതിന് ശേഷം മാത്രം കടലില്‍ പോകണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3423/2020)
date
- Log in to post comments