Skip to main content

കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി യോഗം ചേർന്നു

എറണാകുളം : ജില്ലയിലെ സി. ആർ. ഇസഡ് അപേക്ഷകൾ പരിഗണിക്കുന്നതിനയുള്ള ജില്ലാ തല കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി യോഗം ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ  ചേർന്നു. 17 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള 228 അപേക്ഷകൾ ആണ് യോഗത്തിൽ പരിഗണിച്ചത്. അനുവദനീയമായ അപേക്ഷകൾക്ക് അനുമതി നൽകുകയും മറ്റുള്ളവ നിരസിക്കുകയും ചെയ്തു. ജില്ലാ വികസന കാര്യ കമ്മിഷണർ അഫ്‌സാന പർവിൻ, കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി അംഗം കലൈഅരശൻ, ജില്ലാ തല കമ്മിറ്റി മെമ്പർ സെക്രട്ടറി ആയ കെ. എം ഗോപകുമാർ,കുടുംബി സേവ സംഘം സംസ്ഥാന സെക്രട്ടറി എം. എൻ രവികുമാർ, പഞ്ചായത്ത്‌ പ്രതിനിധികൾ തുടങ്ങിയവർ  യോഗത്തിൽ പങ്കെടുത്തു.

date