Skip to main content

ആരോഗ്യ വിഭാഗം പരിശോധന നടത്തി

 

കോലഞ്ചേരി : കോലഞ്ചേരിയിലെ വിവിധ കച്ചവട സ്ഥാപനങ്ങളില്‍  ആരോഗ്യ വിഭാഗം പരിശോധന നടത്തി. വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിനോയ് എം ജോസഫി ന്റെ നേത്യത്വത്തില്‍   ബ്ളോക്ക് തല ഇന്‍സ്പെക്ഷന്‍  ടീം പരിശോധന നടത്തി.    
ക്രിസ്തുമസ്സ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച്  ഉണ്ടായേക്കാവുന്ന കോവിഡ് സാമൂഹിക നിയന്ത്രണം ലംഘിക്കപ്പെടുന്നതും , പൊതുവിലുള്ള ശുചിത്വപരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന നടത്തിയത് . 
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാംസവില്പനകേന്ദ്രങ്ങളിലും ബേക്കറി ബോര്‍മ്മകളിലുമാണ് പരിശോധന നടത്തിയത്. 
കോവിഡ് പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കത്തില്‍ കഴിഞ്ഞിരുന്ന ക്വാറന്റൈനിൽ ഇരിക്കേണ്ട ജീവനക്കാര്‍ ജോലിചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ഹോട്ടലിന്റെ  പ്രവര്‍ത്തനം  താത്ക്കാലികമായി നിര്‍ത്തിവെപ്പിച്ചു. 
അഞ്ച് സ്ഥാപനങ്ങള്‍ക്ക് നിയമപ്രകാരം നോട്ടീസ് നല്കുകയും മാസ്ക് ഉപയോഗിക്കാത്തവര്‍ക്കെതിരെ നടപടി  സ്വീകരിക്കുകയും ചെയ്തു.      പൂത്തൃക്ക ജൂനിയർ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ കെ സജീവ് ,കടയിരുപ്പ് ജൂനിയർ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഹമ്മദ് റിയാസ് തുടങ്ങിയവര്‍  ഉള്‍പ്പെട്ട സംഘമാണ് പരിശോന നടത്തിയത്.
 

date