Skip to main content

പത്താംതരം ഹയര്‍സെക്കന്ററി തുല്യത കോഴ്‌സുകളുടെ പ്രവേശനം ആരംഭിക്കുന്നു

 

കൊച്ചി: സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന്റെ 15-ാം ബാച്ചിലേക്കും ഹയര്‍സെക്കണ്ടറി തുല്യത കോഴ്‌സിന്റെ ആറാം ബാച്ചിലേക്കും ജനുവരി ഒന്നു മുതല്‍ പ്രവേശനം ആരംഭിക്കും. ഔപചാരിക ഏഴാംതരമോ, ഏഴാംതരം വിജയിച്ച 2021 ജനുവരി ഒന്നിന് 17 വയസ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും പത്താംതരം തുല്യത കോഴ്‌സിലേക്കും ഔപചാരിക പത്താംതരമോ, പത്താംതരം തുല്യതയോ വിജയിച്ച ജനുവരി ഒന്നിന് 22 വയസ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും പത്താംതരം തുല്യതയോ വിജയിച്ച ജനുവരി ഒന്നിന് 22 വയസ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും ഹയര്‍സെക്കന്ററി തുല്യത കോഴ്‌സിലേക്കും പ്രവേശനം നേടാന്‍ അവസരമുണ്ട്.
പലവിധ കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസം യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയവര്‍ക്ക് സഹായകമാണ് ഈ പഠന പദ്ധതി. പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലായിരിക്കും സമ്പര്‍ക്ക പഠന ക്ലാസുകള്‍ നടത്തുന്നത്.

ജനുവരി ഒന്നിന് ആരംഭിക്കുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 28-വരെ ഫൈനില്ലാതെ നടത്താവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാകേന്ദ്രം പ്രേരക്മാരെ സമീപിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 0484-2426596.

date