Skip to main content

ലോഗോ ഡിസൈനുകൾ ക്ഷണിച്ചു

 

എറണാകുളം : തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റ് എന്ന ബ്രാൻഡിൽ ആരംഭിക്കുന്ന കടൽ രുചികളുടെ ശൃംഖലയ്ക്കായി ലോഗോ ഡിസൈനുകൾ ക്ഷണിച്ചു . തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപ ക്യാഷ് പ്രൈസ് നൽകും. ഫിഷറീസ് വകുപ്പിന് കീഴിൽ സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷെർവിമെൻ (സാഫ്) മുഖേനയാണ് 9 തീരദേശ ജില്ലകളിൽ 46 തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റ് ആരംഭിക്കുന്നത്. അസ്സൽ ലോഗോ ഡിസൈനുകൾ 2021 ജനുവരി 5  നു മുൻപായി saf4help@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം . സാഫ് തീരുമാനിക്കുന്ന പാനൽ ആയിരിക്കും വിജയികളെ തീരുമാനിക്കുക . കൂടുതൽ വിവരങ്ങൾക്കായി www.safkerala.org സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്  0484-2607643; 1800 4257643

date