Skip to main content

ലോഗോ ഡിസൈന്‍ മത്സരം

ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമെന്‍(സാഫ്) മുഖേന ഒന്‍പത് തീരദേശ ജില്ലകളില്‍ അനുവദിക്കുന്ന 46 തീരമൈത്രി സീ ഫുഡ് റസ്‌സ്റ്റോറന്റുകള്‍ക്ക് അനുയോജ്യമായ ലോഗോ ഡിസൈന്‍ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 5000 രൂപ ക്യാഷ്‌പ്രൈസ് നല്‍കും. ലോഗോ ഡിസൈന്റെ അസല്‍  saf4help@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജനുവരി അഞ്ചിനകം നല്‍കണം. വിശദ വിവരങ്ങള്‍  www.safkerala.org     സൈറ്റിലും 0484-2607643, 18004257643 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3434/2020)

 

date