Skip to main content

കലക്‌ട്രേറ്റിലെ ക്രിസ്തുമസ് ട്രീ വ്യത്യസ്ത കാഴ്ചയൊരുക്കി ഹരിത കേരളം  മിഷന്‍

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ജില്ലാ ആസ്ഥാനത്ത് എട്ടടി ഉയരത്തില്‍ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ട്രീ ഒരുങ്ങി. ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞ 400 പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചാണ് ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 1.5 മീറ്റര്‍ വ്യാസത്തില്‍ തയ്യാറാക്കിയ ട്രീ ഏവരെയും  ആകര്‍ഷിക്കുന്ന വിധത്തില്‍ മനോഹരമാക്കി  കലക്‌ട്രേറ്റിന് മുന്‍ഭാഗത്തായാണ്  സ്ഥാപിച്ചിരിക്കുന്നത്.
പുനരുപയോഗിക്കാന്‍ പറ്റുന്നവയെ പരമാവധി പ്രയോജനപ്പെടുത്തി ആഘോഷങ്ങള്‍ പ്രകൃതി സൗഹൃദമാക്കാം എന്ന ആശയമാണ് ഇത്തരത്തില്‍ ഒരു ക്രിസ്തുമസ് ട്രീ ഒരുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഐസക് പറഞ്ഞു. ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരായ കെ എസ് കാവ്യ, അഞ്ജലി സുരേഷ്, ആര്‍ എസ് കാര്‍ത്തിക, പി അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ് ക്രിസ്തുമസ് ട്രീ ഒരുക്കിയത്.  
(പി.ആര്‍.കെ നമ്പര്‍ 3437/2020)

date