കലക്ടറുടെ പരാതി പരിഹാര അദാലത് 48 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നിര്‍ദേശ പ്രകാരം എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന പുനലൂര്‍ താലൂക്കിലെ പരാതി പരിഹാര അദാലത്തില്‍ 48 പരാതികള്‍ തീര്‍പ്പാക്കി. താലൂക്-വില്ലേജ് തലങ്ങളില്‍ പരിഹാരമാകാതിരുന്ന 74 പരാതികളാണ് പരിഗണിച്ചത്.
അപേക്ഷകളുടെ നിലവിലെ സ്ഥിതി കക്ഷികളെ അറിയിക്കണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും എ ഡി എം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഭൂമി സംബന്ധമായ വിഷയങ്ങളും മുന്‍ഗണനാ ക്രമത്തില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതും വഴിതടയല്‍ നടത്തിയതുടക്കമുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
പുനലൂര്‍ ആര്‍ ഡി ഒ ബി ശശികുമാര്‍, തഹസില്‍ദാര്‍ കെ സുരേഷ്, ലാന്‍ഡ് റെക്കോര്‍ഡ്‌സ് തഹസീല്‍ദാര്‍, താലൂക് സപ്ലൈ ഓഫീസര്‍, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസര്‍, പൊതുമരാമത്ത്-ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3456/2020)
- Log in to post comments