Post Category
ലൈറ്റിംഗ് ഡിസൈനില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര് സി കമ്മ്യൂണിറ്റി കോളജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിംഗ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിന് സമീപമുള്ള എസ് ആര് സി ഓഫീസിലും വിശദാംശങ്ങള്‍ www.srccc.in വെബ്സൈറ്റിലും ലഭിക്കും. അവസാന തീയതി ജനുവരി 15. ഫോണ്‍: 0471-2325101, 2325102. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.
(പി.ആര്.കെ നമ്പര്‍ 3460/2020)
date
- Log in to post comments