Post Category
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ജനുവരി 11 ന്
ജില്ലാ കലക്ടറുടെ കുന്നത്തൂര്‍ താലൂക്കിലെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ജനുവരി 11 ന് രാവിലെ 11 ന് നടക്കും. കുന്നത്തൂര്‍ താലൂക്ക് പരിധിയിലെ നെടിയവിള, മൈനാഗപ്പള്ളി ഐ സി എസ് വേങ്ങ ജംഗ്ഷന്‍, അമ്പലത്തുംഭാഗം ചക്കുവള്ളി, ശാസ്താംകോട്ട ജംഗ്ഷന്‍ എന്നിവിടങ്ങളിലെ അക്ഷയകേന്ദ്രങ്ങള്‍ മുഖേന ജനുവരി ആറിന് വൈകിട്ട് അഞ്ചുവരെ പരാതി രജിസ്റ്റര്‍ ചെയ്യാം. ജില്ലാ കലക്ടര്‍ പരാതി കക്ഷികളെ അക്ഷയകേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി കേട്ട് തീര്‍പ്പാക്കാനാവുന്നവ പരാതികള്‍ അദാലത്തില്‍ വച്ചുതന്നെ തീര്‍പ്പാക്കും.
(പി.ആര്‍.കെ നമ്പര്‍ 3465/2020)
date
- Log in to post comments