പുതുവർഷം മുതൽ ജില്ലയിലെ പ്ലാസ്റ്റിക് നിരോധനം കർശനമാക്കും.
എറണാകുളം ജില്ലയിൽ ജനുവരി ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം കൂടുതൽ കർശനമായി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ഉല്പാദിപ്പിക്കുന്നതും, സംഭരിക്കുന്നതും, കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമായിരിക്കും. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരിൽ കർശന നടിപടികൾ സ്വീകരിക്കും.
നിരോധിച്ചവയിൽ ഉൾപെടുന്നവ
1. എല്ലാ കനത്തിലും ഉള്ള പ്ലാസ്റ്റിക് കാരി ബാഗുകൾ
2. ഭക്ഷണം വിളമ്പുന്നതിനായി വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ
3. സ്റ്റൈറോഫോമിലും തെർമോകോളിലും നിർമിതമായ പ്ലേറ്റുകളും കപ്പുകൾ.
4.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളേറ്റുകൾ, കപ്പുകൾ, സ്പൂൺ, സ്ട്രോ എന്നിവ
5. നോൺ വൂവൻ ബാഗുകൾ. പ്ലാസ്റ്റിക് കോടി, തോരണങ്ങൾ
6. പഴങ്ങളും പച്ചക്കറികളും പൊതിയുന്ന പ്ലാസ്റ്റിക്റാപ്പറുകൾ
7. പ്ലാസ്റ്റിക് നിർമിത കുടിവെള്ള പൗച്ചുകൾ.
8 . 500 മില്ലിലിറ്ററിൽ താഴെയുള്ള കുടിവെള്ള പെറ് ബോട്ടിലുകൾ .
ഇവക്കു ബദലായി കംപോസ്റ്റബിൾ പ്ലാസ്റ്റിക് എന്ന പേരിൽ മാർക്കറ്റിൽ ഇറങ്ങുന്ന സാമഗ്രികളും നിരോധിച്ച വസ്തുക്കളിൽ ഉൾപ്പെടും. പൂർണമായും പ്ലാസ്റ്റിക് മുക്തമായ പേപ്പറോ തുണിയോ സ്റ്റീൽ-സെറാമിക്-വുഡൻ ഉത്ന്നപങ്ങളോ മാത്രമാണ് ഉപയോഗിക്കാവുന്നത് .
ജില്ലയിൽ ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിയി മോണിറ്ററിങ് സംവിധാനം ഉണ്ടാകും. തദ്ദേശ സ്ഥാപനങ്ങളിൽ ഇവ കൃത്യമായി നിരീക്ഷിക്കുന്നതിനായി ആരോഗ്യ വിഭാഗത്തിന്റെ കീഴിൽ പ്രത്യേക സ്ക്വാഡുകൾക്കു രൂപം നൽകും. കടകളിലും ഹോട്ടലുകളിലും കൃത്യമായ ഇടവേളകളിൽ ഫ്ലയിങ് സ്ക്വാഡുകളുടെ പരിശോധന ഉണ്ടാകും. ഇവ കർശനമായി നടപ്പിലാക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തുന്നത്തിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ഒരു ക്ലീൻ ഗ്രീൻ ജില്ലയായി ആയി എറണാകുളത്തെ മാറ്റുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
- Log in to post comments