അഭിമുഖം ജനുവരി അഞ്ചിന്
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വിവിധ ഒഴിവുകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി അഞ്ചിന് രാവിലെ 10.30 ന് നടക്കും.
ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, ട്രേഡ്‌സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, പോളിമര്‍ ടെക്‌നിനോളജി വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ പോളിമര്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍(ഹൈഡ്രോളിക്‌സ്), ട്രേഡ്‌സ്മാന്‍(ആട്ടോമൊബൈല്‍) എന്നിവയാണ് ഒഴിവുകള്‍.
ഉദ്യോഗാര്‍ഥികള്‍ പ്രായം, വിഭ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 ന് കോളജില്‍ എത്തണം. അതത് വിഷയത്തിലുള്ള ഡിപ്ലോമയാണ് ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കുള്ള എറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഐ ടി ഐ/തത്തുല്യം യോഗ്യതയാണ് ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികളിലേക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
(പി.ആര്‍.കെ നമ്പര്‍ 3473/2020)
- Log in to post comments