Post Category
കരാര്‍ നിയമനം; അഭിമുഖം ജനുവരി നാലിന്
എസ് എസ് കെ യുടെ ചടയമംഗലം, കുളക്കട, ശാസ്താംകോട്ട, വെളിയം ബി ആര്‍ സി കളിലായി പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററുകളില്‍ ആയമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി നാലിന് രാവിലെ 10 ന് എസ് എസ് കെ കൊല്ലം ജില്ലാ ഓഫീസില്‍ നടക്കും. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാക്കളെയാണ് പരിഗണിക്കുക. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തിന് എത്തണം. വിശദ വിവരങ്ങള്‍ 0474-2794098 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3475/2020)
date
- Log in to post comments