കോവിഡ് 602, രോഗമുക്തി 389
ജില്ലയില്‍ ഇന്നലെ(ഡിസംബര്‍ 30) 602 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 389 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം, മൈലം ആര്യങ്കാവ്, തഴവ, തേവലക്കര, ചവറ, ചാത്തന്നൂര്‍, പവിത്രേശ്വരം, അലയമണ്‍, ഇടമുളയ്ക്കല്‍, കുളക്കട, മയ്യനാട്, നെടുവത്തൂര്‍, കരവാളൂര്‍, തൃക്കരുവ, പൂയപ്പള്ളി എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നെത്തിയ നാലു പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 593 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 53 പേര്‍ക്കാണ് രോഗബാധ. കാവനാട്, നീരാവില്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും ഉളിയക്കോവില്‍-നാല്, ആശ്രാമം, തിരുമുല്ലാവാരം, മതിലില്‍, വടക്കേവിള ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-27, കൊട്ടാരക്കര-17, പുനലൂര്‍-13, പരവൂര്‍-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-34, മൈലം-32, ആര്യങ്കാവ്-31, തഴവ-30, തേവലക്കര-23, ചവറ, ചാത്തന്നൂര്‍, പവിത്രേശ്വരം ഭാഗങ്ങളില്‍ 19 വീതവും അലയമണ്‍, ഇടമുളയ്ക്കല്‍, കുളക്കട, മയ്യനാട് എന്നിവിടങ്ങളില്‍ 15 വീതവും നെടുവത്തൂര്‍-12, കരവാളൂര്‍, തൃക്കരുവ, പൂയപ്പള്ളി ഭാഗങ്ങളില്‍ 10 വീതവും കരീപ്ര, തൃക്കോവില്‍വട്ടം, മൈനാഗപ്പള്ളി, മേലില എന്നിവിടങ്ങളില്‍ എട്ടുവീതവും ഇളമാട്, തെക്കുംഭാഗം നീണ്ടകര ഭാഗങ്ങളില്‍ ഏഴുവീതവും കല്ലുവാതുക്കല്‍, കൊറ്റങ്കര പ്രദേശങ്ങളില്‍ ആറുവീതവും കുണ്ടറ, ക്ലാപ്പന, തലവൂര്‍, പനയം, പ•ന, പിറവന്തൂര്‍, പെരിനാട്, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും ഉമ്മന്നൂര്‍, ഏരൂര്‍, പത്തനാപുരം, വെളിയം, വെട്ടിക്കവല ഭാഗങ്ങളില്‍ നാലുവീതവും എഴുകോണ്‍, കുന്നത്തൂര്‍, ചിതറ, പട്ടാഴി, പേരയം, ശാസ്താംകോട്ട, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍ 3478/2020)
- Log in to post comments