Skip to main content

കോവിഡ് 402, രോഗമുക്തി 342

ജില്ലയില്‍ ഇന്നലെ(ഡിസംബര്‍ 31) 402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 342 പേര്‍  രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കൊട്ടാരക്കര ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്, പ•ന, ശൂരനാട് വടക്ക്, നെടുവത്തൂര്‍, പട്ടാഴി വടക്കേക്കര, തൊടിയൂര്‍, ഏരൂര്‍, തഴവ, പിറവന്തൂര്‍ പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 398 പേര്‍ക്കും  രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 54 പേര്‍ക്കാണ് രോഗബാധ. മങ്ങാട്-ഒന്‍പത്, മരുത്തടി-ഏഴ്, കാവനാട്-അഞ്ച്, അഞ്ചാലുംമൂട്-നാല്, കിളികൊല്ലൂര്‍-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-15, കൊട്ടാരക്കര-13, കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളില്‍ നാലുവീതവുമാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-43, പ•ന, ശൂരനാട് വടക്ക് ഭാഗങ്ങളില്‍ 18 വീതവും നെടുവത്തൂര്‍, പട്ടാഴി വടക്കേക്കര പ്രദേശങ്ങളില്‍ 13 വീതവും തൊടിയൂര്‍-12, ഏരൂര്‍, തഴവ, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ 10 വീതവും തൃക്കോവില്‍വട്ടം-ഒന്‍പത്, എഴുകോണ്‍, ക്ലാപ്പന, ശാസ്താംകോട്ട ഭാഗങ്ങളില്‍ എട്ടുവീതവും കിഴക്കേ കല്ലട, കുളത്തൂപ്പുഴ, നിലമേല്‍, വിളക്കുടി പ്രദേശങ്ങളില്‍ ആറുവീതവും അഞ്ചല്‍, കുലശേഖരപുരം, കുളക്കട, ഓച്ചിറ, വെളിയം എന്നിവിടങ്ങളില്‍ അഞ്ചുവീതവും ആദിച്ചനല്ലൂര്‍, ആര്യങ്കാവ്, ഇടമുളയ്ക്കല്‍, കൊറ്റങ്കര, തൃക്കരുവ, മേലില, മൈലം, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ നാലുവീതവും ഉമ്മന്നൂര്‍, കല്ലുവാതുക്കല്‍, കുണ്ടറ, ചടയമംഗലം, പട്ടാഴി, പടിഞ്ഞാറേ കല്ലട, ശൂരനാട് തെക്ക് പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍ 3490/2020)

date