പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്നവര്‍ക്കും ലാപ്‌ടോപ്പ് ലഭ്യമാക്കും - മേയര്‍
പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കും ലാപ്‌ടോപ്പ് ലഭ്യമാക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. കോര്‍പ്പറേഷന്റെ 2019-20 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പെട്ട ബിരുദ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. കോവിഡ് സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ഏറ്റവും ആവശ്യമായ ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുക വഴി പഠന സൗകര്യം മെച്ചപ്പെടുത്താനായെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥിര താമസക്കാരായ 75 വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ് നല്‍കിയത്. പദ്ധതി വിഹിതത്തില്‍ നിന്നും 1717125 രൂപ ചെലവഴിച്ച് കെല്‍ട്രോണ്‍ മുഖേനയാണ് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തത്.
കൗണ്‍സിലര്‍മാരായ എസ് ഗീതാകുമാരി, എസ് ജയന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി കെ ഹരികുമാര്‍, അഡീഷണല്‍ സെക്രട്ടറി എ എസ് നൈസാം, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ ബിന്ദു മറ്റ് ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 02/2020)
- Log in to post comments