വോട്ടിംഗ് യന്ത്രം സൂക്ഷിക്കുന്ന വെയര്‍ ഹൗസ് കലക്ടര്‍ സന്ദര്‍ശിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരിക്കോട് വെയര്‍ ഹൗസിലെ വി വി പാറ്റ്/ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഗോഡൗണില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ സന്ദര്‍ശിച്ചു പരിശോധന നടത്തി. മെഷീനുകളുടെ പ്രാരംഭഘട്ട പരിശോധന നടക്കുന്നതിന്റെ മുന്നോടിയായാണ് കലക്ടര്‍ ഗോഡൗണ്‍ സന്ദര്‍ശിച്ച് മെഷീനുകളുടെ ക്രമീകരണവും സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തിയത്. ഡിസംബര്‍ 21 നാണ് മെഷീനുകള്‍ ഗോഡൗണിലെത്തിയത്. 4479 കണ്‍ട്രോള്‍ യൂണിറ്റുകളും 4501 ബാലറ്റ് യൂണിറ്റുകളും 4676 വി വി പാറ്റ് മെഷീനുകളുമാണ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നത്.
ജില്ലയുടെ ചുമതലയുള്ള ഒഡീഷയിലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ നോഡല്‍ ഓഫീസര്‍ ബി പി റേ ഇന്ന്(ജനുവരി 2) ഗോഡൗണ്‍ സന്ദര്‍ശിച്ച് പ്രാരംഭഘട്ട പരിശോധനകള്‍ വിലയിരുത്തും.
കലക്ടറോടൊപ്പം തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ് ശോഭ, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 03/2020)
- Log in to post comments