Skip to main content

ഡി ജി പി യുടെ ഓണ്‍ലൈന്‍ അദാലത്ത് ജനുവരി എട്ടിന്; ക്രൈംബ്രാഞ്ചിലെ പരാതികള്‍ പരിഗണിക്കും

ജനുവരി എട്ടിന് നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in  എന്ന വിലാസത്തില്‍ ജനുവരി നാലിനകം നല്‍കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.  SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വീസിലുള്ളതും വിരമിച്ചതുമായ പൊലീസ് ഉദേ്യാഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പൊലീസ് ഉദേ്യാഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് പ്രതേ്യകത. പൊലീസ് ഉദേ്യാഗസ്ഥരുടെ ജീവിതപങ്കാളികള്‍ക്കും പരാതി നല്‍കാം.
(പി.ആര്‍.കെ നമ്പര്‍ 04/2020)

 

date