Skip to main content

പത്താംതരം ഹയര്‍സെക്കണ്ടറി തുല്യതാക്ലാസ്; ജില്ലാതല ഉദ്ഘാടനം നടന്നു

സാക്ഷരതാമിഷന്‍ നടത്തുന്ന പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സു കളുടെ പുതിയ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ നിര്‍വ്വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി കെ പ്രദീപ് കുമാര്‍ അധ്യക്ഷനായി. ജില്ലയില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ ആരംഭിക്കുമെന്നും പദ്ധതിയുടെ വിജയത്തിലേക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും ഉണ്ടാകുമെന്നും പ്രസിഡന്റ് അറിയിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി 28 വരെയാണ് രജിസ്‌ട്രേഷന്‍ കാലാവധി. ഏഴാംതരം വിജയിച്ച് 18 വയസ് തികഞ്ഞവര്‍ക്ക് പത്താംതരത്തിലേക്കും പത്താംതരം പാസായി 22 വയസ് തികഞ്ഞവര്‍ക്ക് ഹയര്‍ സെക്കന്‍ഡറിയിലേക്കും രജിസ്റ്റര്‍ ചെയ്യാം. പത്താംതരം തുല്യതയ്ക്ക് 1850 രൂപയും, ഹയര്‍ സെക്കന്‍ഡറിയിലേക്ക് 2250 രൂപയുമാണ് ഫീസ്. എസ് സി, എസ് ടി, ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, വികസന/തുടര്‍വിദ്യാ കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 05/2020)

 

date