Post Category
അംഗത്വം പുതുക്കല്‍ ആരംഭിച്ചു
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗ തൊഴിലാളികളുടെ അംഗത്വം പുതുക്കല്‍ മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും. അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്ക്(അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി എന്നിവ സഹിതം), ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം. കഴിഞ്ഞ വര്‍ഷം പുതുക്കല്‍ നടത്താത്ത അംഗതൊഴിലാളികള്‍ ക്ഷേമനിധി പാസ്ബുക്ക് ഹാജരാക്കണം. കഴിഞ്ഞവര്‍ഷം പുതുക്കല്‍ നടത്തിയവര്‍ അവസാനം അംശദായം അടച്ച ചെലാന്‍ ഹാജരാക്കിയാല്‍ മതിയാകും.
പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി 15 നകം സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്(അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി എന്നിവ സഹിതം), പെന്‍ഷന്‍ ഐ ഡി യുടെ പകര്‍പ്പ് എന്നിവയും നല്‍കണം.
(പി.ആര്‍.കെ നമ്പര്‍ 07/2020)
date
- Log in to post comments