Skip to main content

കലവറ സജീവം;  ഭക്ഷണം വിഭവസമൃദ്ധം

ദേശീയ പക്ഷിമൃഗമേളയ്‌ക്കെത്തിയ കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി കുടുംബശ്രീയുടെ നേതൃത്തില്‍ വൈവിധ്യമാര്‍ന്ന രുചികളാണ് ഒരുക്കുന്നത്. കരുണ കുടുംബശ്രീയുടെ ക്വാളിറ്റി കാറ്ററിംഗ് യൂണിറ്റിലെ സുധയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് കലവറയില്‍. 

രാവിലെ ഇഡ്ഡലിയും ദോശയും സാമ്പാറും ചമ്മന്തിയും. കപ്പയും മീന്‍ കറിയുമുള്‍പ്പെടെയുള്ള വിഭവങ്ങളോടെയാണ് ഉച്ചയൂണ്. ചിക്കന്‍, മുട്ടക്കറി തുടങ്ങി രാത്രിരുചികളിലും വൈവിധ്യമുണ്ട്. ഇടവേളകളില്‍ ചായയും പഴംപൊരിയും    ഉഴുന്നവടെയുമൊക്കെ നല്‍കുന്നു. ദിവസവും നാലായിരത്തോളം പേര്‍ക്കാണ് ആഹാരം ഒരുക്കുന്നത്. ഡോ. എം.എ. നാസറിന്റെ മേല്‍നോട്ടത്തില്‍ ഡോ. ജേക്കബ് സാമുവല്‍, ഡോ. പ്രമോദ് എന്നിവര്‍ ഭക്ഷണക്രമീകരണത്തിന് നേതൃത്വം നല്‍കുന്നു.

(പി.ആര്‍.കെ.നമ്പര്‍  2592/17)
 

date