Skip to main content

ഇ-ഗ്രാന്റ്‌സ് പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം

 

കൊച്ചി: 2020-21 അദ്ധ്യയന വര്‍ഷം ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ എസ്.സി/ഒഇസി/ഒബിസി/ഒബിസി-എച്ച്/ജനറല്‍ വിഭാഗ വിദ്യാര്‍ഥികള്‍ ഇ-ഗ്രാന്റ്‌സ് വിദ്യാഭ്യാസാനുകൂല്യത്തിനായി ഇ-ഗ്രാന്റ്‌സ് 3.0 സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുകയും അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ടതുമാണ്. എല്ലാ സ്ഥാപന മേധാവികളും സ്ഥാപനങ്ങളില്‍ ലഭിച്ചിട്ടുളള അര്‍ഹമായ അപേക്ഷകള്‍ ഓണ്‍ലൈനായി ജനുവരി അഞ്ചിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലല്യമാക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2422256.

date