Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി: മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ അധീനതയിലുളള മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നതിനായി രാത്രിയും പകലും ഓരോ ആള്‍ വീതം ലഭ്യമാക്കുന്നതിന് മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനില്‍ പാന്‍ കാര്‍ഡ്, ജി.എസ്.ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇപിഎഫ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇഎസ്‌ഐ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത സാക്ഷ്യപത്രം, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, ഇന്‍കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലേബര്‍ ലൈസന്‍സ്, ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, പ്രായം 56 വയസില്‍ കവിയരുത്. സെക്യൂരിറ്റി ജോലികള്‍ക്ക് ഓരോ ആള്‍ക്കും ആവശ്യമായ തുകയാണ് ക്വാട്ട് ചെയ്യേണ്ടത്. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18-ന് ഉച്ചയ്ക്ക് 12 വരെ. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന സ്ഥലം മധ്യമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, ഡോ.സലിം അലി റോഡ്, എറണാകുളം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2967371.

date