Post Category
ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജനുവരി എട്ടിന്; പരിഗണിക്കുന്നത് ക്രൈംബ്രാഞ്ചിലെ പരാതികള്‍
കൊച്ചി: ജനുവരി എട്ടിന് നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത ഓണ്‍ലൈന്‍ പരാതി പരിഹാര പരിപാടിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ ുെരമേഹസ.െുീഹ@സലൃമഹമ.ഴീ്.ശി വിലാസത്തില്‍ ജനുവരി നാലിന് മുമ്പ് ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദേ്യാഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദേ്യാഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രതേ്യകത. പോലീസ് ഉദേ്യാഗസ്ഥരുടെ ജീവിത പങ്കാളിക്കും പരാതി നല്‍കാം.
date
- Log in to post comments