Skip to main content

മൃഗങ്ങള്‍ക്കായി 5000 കിലോ വയ്‌ക്കോല്‍, 2000 കിലോ തീറ്റപ്പുല്ല്

പ്രദര്‍ശനത്തിനുള്ള പക്ഷിമൃഗാദികള്‍ക്കുവേണ്ട തീറ്റ പ്രത്യേകമായി സംഭരിച്ചിട്ടുണ്ട്. 70 നാടന്‍ പശുക്കള്‍ക്ക് 5000 കിലോ വയ്‌ക്കോല്‍, 2000 കിലോ തീറ്റപ്പുല്ല്, മില്‍മയുടേയും കേരള ഫീഡ്‌സിന്റേയും കാലിത്തീറ്റ, പരുത്തിപ്പിണ്ണാക്ക്, ഗോതമ്പ് തവിട്, തേങ്ങാപ്പിണ്ണാക്ക്, ആട്ടിന്‍കൂട്ടത്തിന് 1000 കിലോ പ്ലാവില , നായ്ക്കള്‍ക്ക് ബ്രാന്‍ഡഡ് ഭക്ഷണം, ആനകള്‍ക്ക് മുന്നൂറോളം മടല്‍ ഓല എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. എമുവിന്റെ മെനു നമ്മുടെ സ്വന്തം ചോറാണ്. 

ഡോ.എ.ജെ. ബിജിയുടെ നേതൃത്വത്തില്‍ ഡോ.സജി, ഡോ. അജിലാസ്റ്റ്, ജീവനക്കാരായ വിനോദ് ബാബു, നിഹാസ്, ദിലീപ്, പ്രേംജി കുമാര്‍ എന്നിവര്‍ക്കാണ് മൃഗങ്ങള്‍ക്കുള്ള ഭക്ഷണക്രമീകരണത്തിന്റെ ചുമതല.

(പി.ആര്‍.കെ.നമ്പര്‍  2593/17)

date