'നാവിക്' കെല്‍ട്രോണും ഐ.എസ്.ആര്‍.ഒയും ധാരണാപത്രം ഒപ്പിട്ടു
സംസ്ഥാന ഫിഷറീസ് വകുപ്പിനായി കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കുന്ന മത്സ്യത്തൊഴിലാളികള്‍ക്കുള്ള സുരക്ഷാ ഉപകരണമായ നാവിക് ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.റ്റി) സംയോജിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറുന്നതിനുള്ള ധാരണാ പത്രം കെല്‍ട്രോണും ഐ.എസ്.ആര്‍.ഒ യും ഒപ്പിട്ടു. അഹമ്മദാബാദിലെ ഐ.എസ്.ആര്‍.ഒ യുടെ സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സെന്ററില്‍ (എസ്.എ.സി) ഡയറക്ടര്‍ തപന്‍ മിശ്ര യുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ ടി.ആര്‍ ഹേമലതയും ഐ.എസ്.ആര്‍.ഒ (എസ്.എ.സി) ഗ്രൂപ്പ് ഡയറക്ടര്‍ എസ്.എന്‍ സതാഷിയയും ധാരണാ പത്രം കൈമാറി.
കെല്‍ട്രോണ്‍ നിര്‍മ്മിച്ച പത്ത് നാവിക് ഉപകരണങ്ങള്‍ ഐ.എസ്.ആര്‍.ഒ യുടെ ഗുണപരിശോധന വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത ഘട്ടത്തില്‍ ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.റ്റി) കൂടി സംയോജിപ്പിച്ച്. നാവിക് നിര്‍മ്മിക്കുന്നതിനായി കെല്‍ട്രോണ്‍ നിര്‍മ്മാണ നിര വിപുലപ്പെടുത്തിയിട്ടുണ്ട്.
പി.എന്‍.എക്‌സ്.1500/18
- Log in to post comments