Skip to main content

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാര്‍ക്കുളള ശില്പശാല നാളെ മുതല്‍

  വ്യവസായ വകുപ്പിന്റെ കീഴിലുളള പൊതുമേഖലാ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാര്‍ക്കു വേണ്ടിയുളള ശില്പശാല നാളെയും മറ്റന്നാളുമായി കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കും.  വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ശില്പശാല ഉദ്ഘാടനം ചെയ്യും.  വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, റിയാബ് ചെയര്‍മാന്‍ ഡോ. എം.പി. സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ സംബന്ധിക്കും.
പി.എന്‍.എക്‌സ്.1508/18

date