Skip to main content

ആധുനിക  പ്രഷര്‍ ഫില്‍റ്റര്‍, സ്പിന്‍ ഫ്‌ലാഷ് ഡ്രയര്‍; നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനം നാളെ (ജനുവരി 6)

കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമറ്റഡിന്റെ ഉത്പാദന പ്രക്രീയയിലെ നിര്‍ണ്ണായക ചുവടുവെയ്പ്പായ ആധുനിക  പ്രഷര്‍ ഫില്‍റ്റര്‍, സ്പിന്‍ഫ്‌ലാഷ് ഡ്രയറിന്റെ  നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനം നാളെ(ജനുവരി 6) വൈകിട്ട് നാലിന് ചവറ കെ എം എം എല്‍ അങ്കണത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വ്വഹിക്കും. 65 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിലെ  സ്റ്റീം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ കാലപ്പഴക്കം കൊണ്ടുണ്ടായ സാങ്കേതിക തകരാറുകള്‍ ഉത്പാദനക്ഷമതയെ  സാരമായി ബാധിച്ചു. ഇതിന് പരിഹാരമായാണ് എല്‍ എന്‍ ജി/എല്‍ പി ജി ഇന്ധമായി ഉപയോഗിക്കുന്ന പുതിയ സംവിധാനം. ഇതിലൂടെ മണിക്കൂറില്‍ 700 ലിറ്റര്‍ ജലവും അത് ആവിയാക്കാനുള്ള ഇന്ധനവും ലാഭിക്കാം. പ്രതിവര്‍ഷം 12 കോടിയോളം രൂപ ടൈറ്റാനിയം പിഗ്മെന്റ് ഉത്പാദന ചെലവില്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് എന്നിവര്‍  മുഖ്യാതിഥികളാവും. വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ, വി ഡി സതീശന്‍ എം എല്‍ എ, എന്‍.പത്മലോചനന്‍, ഷിബു ബേബിജോണ്‍, മുന്‍ എം പി പി.രാജേന്ദ്രന്‍, വ്യവസായ വകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍,  കെ എം എം എല്‍ മാനേജിംഗ് ഡയറക്ടര്‍ ജെ ചന്ദ്രബോസ്,  ജനറല്‍ മാനേജര്‍ വി അജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍-24/2021)

 

date