കലക്ടറുടെ പരാതിപരിഹാര അദാലത്ത്; 112 പരാതികള്‍ തീര്‍പ്പാക്കി
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന കൊട്ടാരക്കര താലൂക്കിലെ പരാതി പരിഹാര അദാലത്തില്‍ 112 പരാതികള്‍ തീര്‍പ്പാക്കി. താലൂക്ക്-വില്ലേജ് തലങ്ങളില്‍ പരിഹരമാകാതിരുന്ന 169 പരാതികളാണ് പരിഗണിച്ചത്. തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന പരാതികളി•േലുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്നും അപേക്ഷകളുടെ നിലവിലെ സ്ഥിതി കക്ഷികളെ അറിയിക്കണമെന്നും കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
വസ്തു അളക്കല്‍, പട്ടയം അനുവദിക്കുന്നത്, വഴി തര്‍ക്കം, മുന്‍ഗണനാ ക്രമത്തില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്, ലൈഫ് മിഷനില്‍ വീട് ലഭിക്കുന്നത് തുടങ്ങിയവ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
എ ഡി എം പി.ആര്.ഗോപാലകൃഷ്ണന്, ഡെപ്യൂട്ടി കലക്ടര്‍മാരായ എം എ റഹിം, ബീനാ റാണി, കൊട്ടാരക്കര തഹസില്‍ദാര്‍ ജി നിര്‍മ്മല്‍ കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍-26/2021)
- Log in to post comments