Skip to main content

കോവിഡ്; രണ്ടാംഘട്ട പരിശോധന ശക്തമാക്കി

രോഗബാധ തടയുന്നതിനായി സമൂഹത്തില്‍ രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള രണ്ടാംഘട്ട പരിശോധന ജില്ലയില്‍ ശക്തമാക്കുന്നു.
സമൂഹത്തില്‍ നിരന്തരം ഇടപഴകുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, സ്വാഭാവിക വായുസഞ്ചാരം കുറഞ്ഞതും അടഞ്ഞ വാതില്‍ സംവിധാനമുള്ളതുമായ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍, എ സി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്വര്‍ണ്ണക്കടകള്‍, തുണിക്കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍, മാര്‍ക്കറ്റുകളിലെ കടയുടമകള്‍, തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, കശുവണ്ടിത്തൊഴിലാളികള്‍, റെയില്‍വേ,   കെ എസ് ആര്‍ ടി സി ജീവനക്കാര്‍ തുടങ്ങി വിവിധ വിഭാഗക്കാരെ പരിശോധനയ്ക്ക് വിധേയമാക്കും.
ഇതിന്റെ ഭാഗമായി ഇന്നും(ജനുവരി 5) നാളെയും(ജനുവരി 6) കോവിഡ് സ്‌പെഷ്യല്‍ ചെക്കപ്പ് താഴെ പറയുന്ന കേന്ദ്രങ്ങളില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.

ഇന്ന് (ജനുവരി 5)
കൊല്ലം റെയില്‍വേ സ്റ്റേഷന്‍  സ്റ്റാഫ് 200 പേര്‍ക്ക് (രാവിലെ ഒന്‍പതിന്)
ഇളമ്പള്ളൂര്‍ ഫിദ കാഷ്യു ഫാക്‌റി 100 പേര്‍ക്ക് (രാവിലെ ഒന്‍പത്)
എന്‍ എസ് കാഷ്യു ഫാക്ടറി 100 പേര്‍ക്ക് (രാവിലെ ഒന്‍പത്);

ത്രീ സീറോ സെന്റിനല്‍ സര്‍വെയ്‌ലന്‍സ്
ഇന്ന് (ജനുവരി 5)

പി എച്ച് സി, കിളിക്കൊല്ലൂര്‍ (രാവിലെ 10)
പി എച്ച് സി, തൃക്കരുവ (രാവിലെ 10)
സി എച്ച് സി തൃക്കടവൂര്‍ (ഉച്ചയ്ക്ക് ഒന്നിന്)
പി എച്ച് സി ശക്തികുളങ്ങര (ഉച്ചയ്ക്ക് ഒന്നിന്)
നാളെ (ജനുവരി 6)
എഫ് എച്ച് സി വള്ളിക്കാവ് (രാവിലെ 10)
മുല്ലക്കര സബ് സെന്റര്‍, കുമ്മിള്‍ (രാവിലെ 10)
സി എച്ച് സി, ഓച്ചിറ (ഉച്ചയ്ക്ക് ഒന്നിന്)
എഫ് എച്ച് സി, മാങ്കോട് (ഉച്ചയ്ക്ക് ഒന്നിന്).
(പി.ആര്‍.കെ നമ്പര്‍-29/2021)

 

date