രോഗമുക്തി 273, കോവിഡ് 183
ജില്ലയില്‍ ഇന്നലെ(ജനുവരി 04) 273 പേര്‍ കോവിഡ് രോഗമുക്തരായി. 183 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കരയിലും ഗ്രാമപഞ്ചായത്തുകളില്‍ പട്ടാഴിയിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 177 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 21 പേര്‍ക്കാണ് രോഗബാധ. താമരക്കുളം-നാല്, വാളത്തുംഗല്‍-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-12, പുനലൂര്‍-ആറ്, കരുനാഗപ്പള്ളി-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ പട്ടാഴി-13, പവിത്രേശ്വരം-ഒന്‍പത്, അഞ്ചല്‍, പിറവന്തൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ എട്ടുവീതവും കടയ്ക്കല്‍, ചടയമംഗലം, തെ•ല ഭാഗങ്ങളില്‍ അഞ്ചുവീതവും ആദിച്ചനല്ലൂര്‍, ഏരൂര്‍, കരീപ്ര, മയ്യനാട്, മൈലം പ്രദേശങ്ങളില്‍ നാലുവീതവും ഇടമുളയ്ക്കല്‍, കൊറ്റങ്കര, ചാത്തന്നൂര്‍, തലവൂര്‍, നിലമേല്‍, പേരയം എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍-30/2021)
- Log in to post comments