Post Category
ഓൺ ലൈൻ അദാലത്ത്
എറണാകുളം: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനും തീർപ്പ് കൽപ്പിക്കാത്ത പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനുമായി താലൂക്ക് തലത്തിൽ ഓൺലൈൻ അദാലത്ത് സംഘടിപ്പിക്കുന്നു. പറവൂർ, മുവാറ്റുപുഴ താലൂക്കുകളുടെ പരിധിയിൽ വരുന്ന പരാതികൾ 2021 ജനുവരി അഞ്ചിന് 11 മണി മുതൽ ജനുവരി എട്ട് വൈകിട്ട് മൂന്നു വരെ പറവൂർ, മുവാറ്റുപുഴ താലൂക്കുകളുടെ കീഴിലുള്ള അക്ഷയ കേന്ദ്രങ്ങളിൽ സ്വീകരിക്കും. ജനുവരി 11 രാവിലെ 11 മണി മുതൽ ഒരു മണി വരെ ജില്ലാ കളക്ടർ പരാതികൾ പരിഗണിച്ച് തീർപ്പ് കൽപ്പിക്കും.
date
- Log in to post comments