Post Category
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി: അംഗത്വം എടുക്കുന്നതിനുളള കാലാവധി നീട്ടി
നിലവില്‍ സര്‍വീസിലുളളതും 55 വയസില്‍ താഴെ പ്രായമുളളവരും ഫോറം നമ്പര്‍ 3-ല്‍ പേരുളളതും, കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ ഇതുവരെ ചേര്‍ന്നിട്ടില്ലാത്തതുമായ തൊഴിലാളികള്‍ക്ക് അംഗീകൃത ട്രേഡ് യൂണിയന്റെയും ഉടമയുടെയും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കി, മുന്‍കാല തീയതി മുതല്‍ കുടിശ്ശിക ഒന്‍പത് ശതമാനം പലിശ സഹിതം ഒടുക്കി അംഗത്വം എടുക്കുന്നതിനുളള കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. കുടിശിക അടച്ച് അംഗത്വം നേടുന്നവര്‍ക്ക് കുടിശിക കാലയളവിലെ റീഫണ്ട്, പെന്‍ഷന്‍ എന്നിവ ഒഴികെയുളള മറ്റ് ആനുകൂല്യങ്ങള്‍ക്കൊന്നും അര്‍ഹതയുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments