Post Category
ഹോസ്റ്റല്‍ ഫീസിന് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള സര്‍ക്കാരിന്റെ/വകുപ്പിന്റെ/സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും പ്രവേശനം ലഭിക്കാത്ത കാരണത്താല്‍ പ്രൈവറ്റ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് അനുവദിക്കുന്നതിന് അപേക്ഷിക്കാം. രണ്ടര ലക്ഷം രൂപവരെ വരുമാനമുള്ളവരെയാണ് പരിഗണിക്കുക. അപേക്ഷ ജനുവരി 10 നകം ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് നല്‍കണം.
(പി.ആര്‍.കെ നമ്പര്‍-31/2021)
date
- Log in to post comments