Skip to main content

എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 2020 അധ്യയന വര്‍ഷം പ്ലസ് ടൂ പരീക്ഷയില്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി ജയിച്ചവര്‍ക്ക് പ്ലസ് ടൂവിന് ശേഷമുള്ള മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ ജനുവരി 11 നകം ജില്ലാ പട്ടികജാതി  വികസന ഓഫീസില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2794996 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍-33/2021)

 

date