Skip to main content

വയര്‍മാന്‍ എഴുത്തുപരീക്ഷ ജനുവരി ഒന്‍പതിന്

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ട്രേറ്റ് വകുപ്പ് നടത്തുന്ന 2020-ലെ വയര്‍മാന്‍ എഴുത്തുപരീക്ഷ ജനുവരി ഒന്‍പതിന് രാവിലെ 11 മുതല്‍ കൊല്ലം കരിക്കോട് ടി കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റയിനിലുള്ളവര്‍, കണ്ടയിന്‍മെന്റ് സോണ്‍/ഹോട്ട് സ്‌പോട്ട് എന്നിവിടങ്ങളില്‍ നിന്നും പരീക്ഷ എഴുതുന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുവാദം വാങ്ങണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ 9744196344 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍-34/2021)

 

date