Skip to main content

വ്യവസായ സംരംഭങ്ങള്‍ക്ക് ഭൂമി: അപേക്ഷിക്കാം

വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വ്യവസായ വകുപ്പിന്റെ ജില്ലയിലെ മുണ്ടയ്ക്കല്‍, ചാത്തന്നൂര്‍ ഡെവലപ്‌മെന്റ് പ്ലോട്ടുകളിലെ ഭൂമി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി മുതല്‍ വ്യവസായ പ്ലോട്ടുകളില്‍ ഒഴിവു വരാന്‍ സാധ്യതയുള്ള ഡെവലപ്‌മെന്റ് പ്ലോട്ടുകളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 10000 രൂപ ഇ എം ഡി 6885-800-98 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കി www.industry.kerala.gov.in വെബ്‌സൈറ്റില്‍  apply for land  എന്ന വിന്‍ഡോ മുഖേന അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം പദ്ധതി രേഖയും ബന്ധപ്പെട്ട മറ്റ് രേഖകളും സമര്‍പ്പിച്ച് പകര്‍പ്പുകള്‍ ജില്ലാ വ്യവസായ കേന്ദ്രം, ആശ്രാമം ഓഫീസില്‍ നല്‍കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20. വിശദ വിവരങ്ങള്‍ 0474-2748395 നമ്പരിലും dickollam@gmail.com     എന്ന ഇ-മെയില്‍ വിലാസത്തിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍-40/2021)

 

date