Post Category
ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍ പ്രവേശനം
ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഴീക്കല്‍ ഗവ.റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളിലെ 2018-19 അധ്യയന വര്‍ഷത്തേക്ക് 8, 9 ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി ഇപ്പോഴും പണമടച്ചുവരുന്ന കടല്‍/ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ മക്കളായ ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. മികച്ച ഹോസ്റ്റല്‍ സൗകര്യം, സൗജന്യ യൂണിഫോം, പാഠപുസ്തകം മറ്റ് പഠനോപകരണങ്ങള്‍, വിനോദയാത്ര, കൗണ്‍സലിംഗ് & കരിയര്‍ ഗൈഡന്‍സ് ക്ലാസ്, യോഗ പരിശീലനം എന്നിവ ലഭിക്കും. അപേക്ഷാ ഫോറം സ്കൂളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മെയ് 10 നകം സ്കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2770474.
date
- Log in to post comments