ട്രിപ്പിള്‍ സിറോ ക്യാമ്പയിന്: കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് പ്രത്യേക കോവിഡ് ടെസ്റ്റ്
ജില്ലയിലെ എല്ലാ പ്രമുഖ കെ എസ് ആര് ടി സി ബസ് സ്റ്റേഷനുകളിലും കോവിഡ് പരിശോധന നടത്തുന്നു. സമൂഹവുമായി നിരന്തര സമ്പര്‍ക്കത്തില്‍ സേവനം ചെയ്യുന്നത് പരിഗണിച്ചാണ് പ്രത്യേക പരിശോധന.
ഇന്ന്(ജനുവരി 7) രാവിലെ ഒന്‍പത് മുതല്‍ കരുനാഗപ്പള്ളി, ചാത്തന്നൂര്‍ കെ എസ് ആര് ടി സി ബസ് സ്റ്റേഷനുകളിലും നാളെ(ജനുവരി 8) രാവിലെ ഒന്‍പത് മുതല്‍ കൊട്ടാരക്കര, പുനലൂര്‍ കെ എസ് ആര് ടി സി ബസ് സ്റ്റേഷനുകളിലും പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ സ്ഥലത്തും 150 പേര്‍ക്കുവീതം പരിശോധന നടത്താം. ഒന്നാംഘട്ടത്തില്‍ കൊല്ലം സ്റ്റേഷനില്‍ നടത്തിയ പരിശോധന വിജയകരമായിരുന്നു. സമീപ ഡിപ്പാേകളിലെ ജീവനക്കാര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
കാഷ്യു ഫാക്ടറികളിലെ തൊഴിലാളികള്‍, തുണിക്കടകള്‍, സ്വര്‍ണ്ണക്കടകള്‍, എ സി മാളുകള്‍ തുടങ്ങി വാതായനങ്ങള്‍ അടച്ചുള്ള സ്ഥാപനങ്ങളില്‍ രോഗ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഇവിടങ്ങളില്‍ സ്പെഷ്യല്‍ കോവിഡ് ടെസ്റ്റിംഗ് ക്യാമ്പെയിന് നടത്തും. ഇതൊടൊപ്പം മൊബൈല്‍ സെന്റിനല്‍ സര്‍വെയിലന്‍സ് വിഭാഗത്തെ പരിശോധനയ്ക്ക് നിയോഗിച്ചു.
പരിശോധന ഇന്ന് (ജനുവരി 07)
കൊറ്റങ്കര മേക്കോണ്‍ കാഷ്യൂ ഡവലപ്മെന്റ് കോര്പ്പറേഷന് ഫാക്ടറി(രാവിലെ 9.30)
വിളക്കുടി സ്നേഹതീരം ഷെല്‍ട്ടര്‍ ഹോം(രാവിലെ 9.30)
സി എച്ച് സി വെളിനല്ലൂര്‍(രാവിലെ 10)
ഇളമാട് പഞ്ചായത്ത് എസ് സി കമ്മ്യൂണിറ്റി ഹാള്‍ (രാവിലെ 10)
പി എച്ച് സി പേരയം(രാവിലെ 10.00)
പടപ്പക്കര സബ് സെന്റര്‍(രാവിലെ 10)
എഫ് എച്ച് സി ചടയമംഗലം(ഉച്ചയ്ക്ക് 12)
പി എച്ച് സി മണ്‍ട്രോതുരുത്ത്(ഉച്ചയ്ക്ക് 12)
പരിശോധന നാളെ (ജനുവരി 08)
നെടുവത്തൂര്‍ സെന്റ് ഗ്രിഗോറിയസ് കാഷ്യു ഫാക്ടറി(രാവിലെ 9.30)
പി എച്ച് സി ആദിച്ചനല്ലൂര്‍ (രാവിലെ 10)
പി എച്ച് സി പൊഴിക്കര(രാവിലെ 10)
സി എച്ച് സി നെടുമ്പന(രാവിലെ 10)
സി എച്ച് സി കലയ്ക്കോട്(ഉച്ചയ്ക്ക് 12)
സി എച്ച് സിപാരിപ്പള്ളി (ഉച്ചയ്ക്ക് 12)
സി എച്ച് സി ചാത്തന്നൂര്‍ (ഉച്ചയ്ക്ക് 12).
(പി.ആര്.കെ നമ്പര്‍-48/2021)
- Log in to post comments