Skip to main content

രോഗലക്ഷണമുള്ളവര്‍ക്ക് ആര്‍ ടി പി സി ആര്‍ നിര്‍ബന്ധം

പനി, ചുമ, ഇന്‍ഫ്‌ലുവന്‍സ പോലെയുള്ള രോഗ ലക്ഷണങ്ങള്‍ തുടങ്ങിയ പ്രകടിപ്പിക്കുന്നവര്‍ക്കും വിദേശത്തു നിന്നും എത്തുന്ന യാത്രക്കാര്‍ക്കും, ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കും കോവിഡ് 19 നിര്‍ണയത്തിനായി ആര്‍ പി എസ് സി ടെസ്റ്റ് നിര്‍ബന്ധമാണ്. ആന്റിജന്‍ ടെസ്റ്റില്‍ ഇവര്‍ നെഗറ്റീവായാലും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് ചെയ്ത് ഫലം സ്ഥിരീകരിക്കണം. വ്യാപനം തടയാന്‍ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും പ്രാധാന്യമുള്ളതിനാലാണ് ഇങ്ങനെ നിഷ്‌കര്‍ഷിക്കുന്നത്. മറ്റു വിഭാഗത്തിലുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് മതിയാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍-49/2021)

 

date