Skip to main content

കോവിഡ് 548, രോഗമുക്തി 285

ജില്ലയില്‍ ഇന്നലെ(ജനുവരി 6) 548 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 285 പേര്‍  കോവിഡ് രോഗമുക്തരായി. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്ടും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍, ഇടമുളയ്ക്കല്‍, മൈലം, പിറവന്തൂര്‍, ആദിച്ചനല്ലൂര്‍, തേവലക്കര, മൈനാഗപ്പള്ളി, തഴവ, പവിത്രേശ്വരം, മയ്യനാട്, പെരിനാട്, മേലില വെളിനല്ലൂര്‍ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 544 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 80 പേര്‍ക്കാണ് രോഗബാധ. കാവനാട്-10, ശക്തികുളങ്ങര-ഒന്‍പത്, ആശ്രാമം-ഏഴ്, കടപ്പാക്കട, തിരുമുല്ലാവാരം എന്നിവിടങ്ങളില്‍ ആറുവീതവും മതിലില്‍-അഞ്ച്, അയത്തില്‍, ഇരവിപുരം, വാളത്തുംഗല്‍ പ്രദേശങ്ങളില്‍ നാലുവീതവും മുണ്ടയ്ക്കല്‍, വടക്കേവിള ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-14, കൊട്ടാരക്കര-11, പുനലൂര്‍-ഒന്‍പത് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍-27, ഇടമുളയ്ക്കല്‍-26, മൈലം-25, പിറവന്തൂര്‍-24, ആദിച്ചനല്ലൂര്‍, തേവലക്കര ഭാഗങ്ങളില്‍ 21 വീതവും മൈനാഗപ്പള്ളി-17, തഴവ, പവിത്രേശ്വരം പ്രദേശങ്ങളില്‍ 14 വീതവും മയ്യനാട്-13, പെരിനാട്, മേലില എന്നിവിടങ്ങളില്‍ 11 വീതവും വെളിനല്ലൂര്‍-10, കുളക്കട, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും ചവറ, തെക്കുംഭാഗം, പൂയപ്പള്ളി പ്രദേശങ്ങളില്‍ എട്ടുവീതവും തലവൂര്‍, നെടുവത്തൂര്‍ ഭാഗങ്ങളില്‍ ഏഴുവീതവും പൂതക്കുളം, അലയമണ്‍, ഇളമാട്, ഓച്ചിറ, കടയ്ക്കല്‍, ചിതറ എന്നിവിടങ്ങളില്‍ ആറുവീതവും അഞ്ചല്‍, എഴുകോണ്‍, കരവാളൂര്‍, കല്ലുവാതുക്കല്‍, തൃക്കരുവ, പ•ന, വെട്ടിക്കവല, വെളിയം, ശാസ്താംകോട്ട ഭാഗങ്ങളില്‍ അഞ്ചുവീതവും ഇട്ടിവ, കരീപ്ര, കുണ്ടറ, ഉമ്മന്നൂര്‍, പേരയം, ശൂരനാട് തെക്ക് പ്രദേശങ്ങളില്‍ നാലുവീതവും കുന്നത്തൂര്‍, ക്ലാപ്പന, ചാത്തന്നൂര്‍, നീണ്ടകര, നെടുമ്പന, പനയം പോരുവഴി എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍-55/2021)

date