ദേശീയപാത സ്ഥലമെടുപ്പ്; രേഖകള്‍ ഹാജരാക്കാന്‍ ഒരു അവസരം കൂടി
ദേശീയപാത 66 വികസനത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട 3(ഡി) വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതും തുടര്‍ച്ചയായ അറിയിപ്പുകള്‍ക്ക് ശേഷവും രേഖകള്‍ ഹാജരാക്കിയിട്ടില്ലാത്ത ഭൂഉടമകള്‍ക്ക് രേഖകള്‍ ഹാജരാക്കുന്നതിന് ഒരു അവസരം കൂടി നല്‍കും. ആദിച്ചനല്ലൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ടവര്‍ ജനുവരി 11, 12 തീയതികളിലും മയ്യനാട്, തഴുത്തല വില്ലേജുകളിലുള്ളവര്‍ 13, 14 തീയതികളിലും ശക്തികുളങ്ങര വില്ലേജിലുള്ളവര്‍ 15, 16 തീയതികളിലും വടക്കേവിള വില്ലേജ് ഓഫീസിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ തഹസീല്‍ദാര്‍, എല്‍ എ എന്‍ എച്ച് എ ഐ ഓഫീസില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2724540 നമ്പരില്‍ ലഭിക്കും. നിശ്ചിത തീയതിയ്ക്കുള്ളില്‍ രേഖകള്‍ ഹാജരാക്കാത്തവയില്‍ അറിയിപ്പ് നല്‍കാതെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം നടപടികളെടും.
ചാത്തന്നൂര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എല്‍ എ, എന്‍ എച്ച് എ ഐ ഓഫീസ് പരിധിയില്‍ വരുന്ന മീനാട് വില്ലേജിലുള്ളവര്‍ ജനുവരി 11 നും ചിറക്കര വില്ലേജിലുള്ളവര്‍ 12 നും കല്ലുവാതുക്കലിലുള്ളവര്‍ 13 നും പാരിപ്പള്ളിയിലുള്ളവര്‍ 14 നും രേഖകള്‍ ഹാജരാക്കണം. വിശദ വിവരങ്ങള്‍ 0474-2595757 നമ്പരില്‍ ലഭിക്കും.
അസല്‍ ആധാരം, മുന്‍ ആധാരം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ഭൂനികുതി രസീത്, തണ്ടപ്പേര്‍ പകര്‍പ്പ്, കുടിക്കട സര്‍ട്ടിഫിക്കറ്റ്, കെട്ടിടം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും രസീതും നല്‍കണം. ഉടമ ഹാജരായില്ലെങ്കില്‍ അവകാശ സര്‍ട്ടിഫിക്കറ്റ്/മുക്ത്യാര്‍, അവകാശിയുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് ബാങ്ക് പാസ്ബുക്ക്, തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്, അവകാശം സംബന്ധിച്ച വിശദാംശങ്ങളും മറ്റ് അവശ്യ വിവരങ്ങളും നല്‍കണം.
(പി.ആര്‍.കെ നമ്പര്‍-57/2021)
- Log in to post comments